തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കണമെന്ന് ഹൈക്കോടതി

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകി
high court local body election illegal election banner poster

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കണമെന്ന് ഹൈക്കോടതി

file

Updated on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും കൊടികളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.

ഉത്തരവാദികളായവരിൽ നിന്നും പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അനധികൃതമായി ബോർഡുകളും മറ്റും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിക്കുന്നുവെന്ന ഹർജിയിലാണ് കോടതിയുടെ നിർദേശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com