ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി; ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീം കോടതി

സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
high court stops import of native elephants from other states; supreme court stays order
ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി; ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീം കോടതി
Updated on

ഡൽഹി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നൽകിയത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും മറ്റ് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ത്രിപുരയിൽനിന്ന് 13 വയസുള്ള നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലെക്ക് കൊണ്ടുവരാൻ നൽകിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്.

എന്നാൽ കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈകോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാൻ കഴിയുക ന്ന് സുപ്രീം കോടതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com