കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ പോളിനെ ആന ചവിട്ടി കൊന്നതിനു പിന്നാലെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു
high court of against kerala govt on kuruvadweep construction works
ഹൈക്കോടതിfile
Updated on

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകിയെന്ന് വ്യക്തമാക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ പോളിനെ ആന ചവിട്ടി കൊന്നതിനു പിന്നാലെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർ‌ക്കാർ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായി രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കുറുവ ദ്വീപിൽ നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com