'എസ്ഐഎസ്എഫിന്‍റെ സുരക്ഷ സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തണം'

സ്വകാര്യ ആശുപത്രികളിൽ പ്രത്യേക സുരക്ഷയുടെ ചിലവ് അവർ തന്നെ വഹിക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു
'എസ്ഐഎസ്എഫിന്‍റെ സുരക്ഷ സർക്കാർ ആശുപത്രികളിൽ  ഏർപ്പെടുത്തണം'

കൊച്ചി: എസ്ഐഎസ്എഫിന്‍റെ സുരക്ഷ സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടാൽ അവർക്കും സുരക്ഷ നൽകണമെന്നും ഇതിന്‍റെ ചിലവ് സർക്കാരിന് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ഡോ.വന്ദനദാസിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായെടുത്ത ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമന്ദ്രൻ, കൗസർ എടപ്പഗത് എന്നിവരാണ് ഹർജി പരിഗണിച്ചത്.

ആശുപത്രി ഓർഡിനൻസ് നിലവിൽ കൊണ്ടുവന്നതായി സർക്കാർ കോടതിയിൽ അറിയിച്ചു. ആദ്യം മെഡിക്കൽ കോളെജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക സുരക്ഷയുടെ ചിലവ് അവർ തന്നെ വഹിക്കണമെന്നും സർക്കാർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com