വാഹന രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് സ്വീകരിച്ചത്‍? എംവിഡിയോട് ഹൈക്കോടതി

സഞ്ജു ടെക്കിക്കെതിരായ നടപടി കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: വാഹന രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് എംവിഡിയോട് ഹൈക്കോടതി. നിയമ ലംഘനത്തിനെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com