കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി നൽകാം; ഹൈക്കോടതി

എല്ലാ മാസവും പത്താം തിയതിക്കകം മുഴുവൻ ശമ്പളവും നൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി
Ksrtc Bus | Highcourt of Kerala
Ksrtc Bus | Highcourt of Kerala

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു എല്ലാ മാസവും പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് 20 -ാം തീയതിക്കും മുമ്പായി നൽകണം.

എല്ലാ മാസവും പത്താം തിയതിക്കകം മുഴുവൻ ശമ്പളവും നൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നടപടി. കെഎസ്ആർടിസിയെ സംബന്ധിച്ച് ഇടക്കാല ആശ്വാസം നൽകുന്ന ഉത്തരവാണ് ഹൈക്കോതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com