മാസപ്പടി കേസിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം
High Court order add more partie for masappadi case

മാസപ്പടി കേസിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി

kerala High Court

Updated on

കൊച്ചി: മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ, സിഎംആർഎൽ കമ്പനി, എക്സാലോജിക്ക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷിചേർക്കാനാണ് നിർദേശം. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.

മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം വെണമെന്നായിരുന്നു ഷോൺ ജോർജിന്‍റെ ഹർജി. എസ്എഫ്ഐഒ കേസിൽ പ്രതിസ്ഥാനത്തുള്ളവരെയാണ് ഹർജിയിൽ എതിർ കക്ഷികളാക്കിയിരിക്കുന്നതെന്നും മാസപ്പടി കേസിൽ സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളും അന്വേഷിക്കമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com