
പുണ്യം പൂങ്കാവനത്തിന്‍റെ പേരിൽ പണപ്പിരിവ്; പദ്ധതി ഇനി വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.
ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. 2011ലാണ് പദ്ധതി ആരംഭിച്ചത്. പൊലീസിനൊപ്പം പദ്ധതിയിൽ മറ്റു സർക്കാർ വകുപ്പുകളും കൈ കോർത്തിരുന്നു.