മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വരവിൽ കവിഞ്ഞ സ്വത്ത് കെ.എം. എബ്രഹാം സമ്പാദിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്
High Court orders CBI probe against former chief secretary k.m. abraham

കെ.എം. എബ്രഹാം

Updated on

കൊച്ചി: മുഖ‍്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

വരവിൽ കവിഞ്ഞ സ്വത്ത് കെ.എം. എബ്രഹാം സമ്പാദിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാൻ കൊച്ചി സിബിഐ യൂണിറ്റിന് കോടതി നിർദേശം നൽകി.

2015ൽ ധനവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കലാണ് മുഖ‍്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.

എന്നാൽ തുടർനടപടിയുണ്ടാവാത്ത സാഹചര‍്യത്തിൽ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

മുമ്പ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്റ്ററായിരിക്കുന്ന സമയം കെ.എം. എബ്രഹാമിനെതിരെയുള്ള പരാതി അന്വേഷിച്ച് തള്ളിയിരുന്നു. നിലവിൽ മുഖ‍്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നീ നിലകളിൽ തുടരുകയാണ് കെ.എം. എബ്രഹാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com