ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിക്കാൻ ഹൈക്കോടതി ഉത്തരവ്

രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്ന് ദേവസ്വംബോർഡ്
High Court orders immediate completion of temple account digitization

ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിക്കാൻ ഹൈക്കോടതി ഉത്തരവ്

file
Updated on

കൊച്ചി: ശബരിമല അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഇൻഫോർമേഷൻ കേരള ലിമിറ്റഡിന് ദേവസ്വം ബെഞ്ച് അനുമതി നൽകി. രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്നും ആറുമാസത്തിനകം പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

സോഫ്റ്റ് വെയർ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. കെ.സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്. ഇതിൽ നിലപാട് അറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു.

സമഗ്ര സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനുള്ള സമയക്രമം കൺസൾട്ടൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കോടതിയെ അറിയിച്ചു. കെ-സ്മാർട്ട് സംവിധാനം വികസിപ്പിക്കാൻ 70 കോടി രൂപയാണ് ചെലവായത്. ക്ഷേത്രങ്ങൾക്കായുള്ള സോഫ്റ്റ് വെയർ ഇതിൽ കുറഞ്ഞ ചെലവിൽ വികസിക്കാനാകുമെന്ന് ഓൺലൈനായി ഹാജരായ കിറ്റ്ഫ്ര എം.ഡി.ഡോ.ബാബു വിശദീകരിച്ചു. സമഗ്ര സോഫ്റ്റ് വെയറിനായി ബോർഡ് ചെലവിടുന്ന തുക നഷ്ടമായി കണക്കാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ദേവസ്വംബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com