
ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ പ്രത‍്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. സംഭവങ്ങളുടെ ഗൗരവാവസ്ഥ പരിഗണിച്ചാണ് മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ഇതിന്‍റെ പകർപ്പ് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് നൽകണമെന്നും കോടതി നിർദേശത്തിൽ പറയുന്നു. മഹസറിൽ വിവരങ്ങൾ കൃത‍്യമായി രേഖപ്പെടുത്താത്തതിന്‍റെ ഉത്തരവാദിത്തം ദേവസ്വം ഉദ‍്യോഗസ്ഥർക്കാണെന്നു പറഞ്ഞ കോടതി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പങ്ങൾ കൈമാറാൻ ദേവസ്വം നേതൃത്വം ശ്രമിച്ചെന്നും കൂട്ടിച്ചേർത്തു.