
ശബരിമലയിലെ സ്വർണപ്പാളി കേസിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുടെ ഭാരക്കുറവിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മുന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഓഫിസർക്ക് നിർദേശം നൽകിയിരിക്കുന്നത്.
2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്ന സമയത്ത് 42 കിലോ ആയിരുന്നു ഭാരം. എന്നാൽ തിരിച്ചെത്തിച്ച സമയം 38 കിലോയായി ഭാരം കുറഞ്ഞു. ഭാരം കുറയാൻ ഇത് പെട്രോൾ അല്ലല്ലോയെന്നായിരുന്നു കോടതിയുടെ പ്രതികരണം. മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിനായി ദേവസ്വം ബോർഡ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.