'അസമയം' വ്യക്തമാക്കി ഹൈക്കോടതി; വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ നിരോധനം തൃശൂർ പൂരത്തെ ബാധിക്കില്ല.
High Court partially revoked ban on firecrackers
High Court partially revoked ban on firecrackers

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി. അസമയത്തെ വെടിക്കെട്ട് നിരോധനം ഒഴികെയുള്ളവയാണ് ഹൈക്കോടതി റദ്ദാക്കിയത്. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ടിനു മാത്രമായിരിക്കും നിരോധനം ബാധകമാകുക. സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ നിരോധനം തൃശൂർ പൂരത്തെ ബാധിക്കില്ല. സർക്കാർ അപ്പീലിൽ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി.

വെടിക്കെട്ട് സമക്രമം അതത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് സർക്കാരിന് തീരുമാനിക്കാം. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദേശം റദ്ദാക്കി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com