പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന‍്യം കുമിഞ്ഞുകൂടിയ സംഭവത്തിൽ ഹൈക്കോടതി

ക്ഷേത്ര പരിസരത്ത് ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം ഉപദേശക സമിതിക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി
Report to be submitted within ten days; High Court on pollution accumulation in Chottanikkara temple premises

പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന‍്യം കുമിഞ്ഞുകൂടിയ സംഭവത്തിൽ ഹൈക്കോടതി

file
Updated on

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന‍്യം കുമിഞ്ഞുകൂടിയ സംഭവത്തിൽ പത്ത് ദിവസങ്ങൾക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ക്ഷേത്ര പരിസരത്ത് ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം ഉപദേശക സമിതിക്കുണ്ടെന്നു പറഞ്ഞ കോടതി വീഴ്ച ഗൗരവമായി കാണുന്നുവെന്ന് കൂട്ടിച്ചേർത്തു.

ദേവസ്വം ബെഞ്ചാണ് ഉത്തരവിറക്കിയത്. ശുചിത്വം ഉറപ്പാക്കുന്നതിനായി ഉപദേശക സമിതി സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com