ക്ഷേത്രത്തിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാർ വേണ്ടെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ പൂർണത്ര‍യീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കുന്നതിനായി ബൗൺസർമാരെ നിയോഗിച്ച സംഭവത്തിലാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്
High Court poornathrayeesa temple bouncers issue

ക്ഷേത്രത്തിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാർ വേണ്ടെന്ന് ഹൈക്കോടതി

file
Updated on

കൊച്ചി: ക്ഷേത്രത്തിൽ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗൺസർമാർ വേണ്ടെന്ന് ഹൈക്കോടതിയുടെ നിർദേശം. തൃപ്പൂണിത്തുറ പൂർണത്ര‍യീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കുന്നതിനായി ബൗൺസർമാരെ നിയോഗിച്ച സംഭവത്തിലാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ബൗൺസർമാർ‌ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ‍്യകരമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ദേവസ്വം ബോർഡിനോട് കോടതി പറഞ്ഞു. ഇക്കഴിഞ്ഞ വൃശ്ചികോത്സവത്തിലായിരുന്നു പൂർണത്രയീശ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം ബോർഡ് ബൗൺസർമാരെ നിയോഗിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com