ആന്‍റണി രാജു ചെയ്ത കുറ്റമെന്താണ്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ആന്‍റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു
high court questioned prosecution on antony raju case
ആന്‍റണി രാജു

file image

Updated on

കൊച്ചി: തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയതെന്നതിൽ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച അടിവസ്ത്രം തിരിച്ചുനല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയോ എന്ന് ചോദിച്ച കോടതി ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു തൊണ്ടിമുതല്‍ വാങ്ങി നല്‍കിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അഭിഭാഷകന്‍ കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ആരാഞ്ഞു.

ആന്‍റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ കോടതിയുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടി. ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഹൈക്കോടതി വെല്ലിയാഴ്ച വിധി പറയും.

logo
Metro Vaartha
www.metrovaartha.com