സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല

അടിയന്തര സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച ഹൈക്കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
High Court refuses to grant immediate stay on suspension of Kerala University Registrar

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല

file
Updated on

കൊച്ചി: കേരള സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ കേരള ഹൈക്കോടതി. തന്നെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനില്‍കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

അടിയന്തര സ്റ്റേ അനുവദിക്കാതിരുന്ന കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, സസ്‌പെന്‍ഡ് ചെയ്തിട്ട് സിന്‍ഡിക്കെറ്റിന്‍റെ അനുമതി തേടിയാല്‍ പോരേ എന്ന സംശയം കോടതി ഉന്നയിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാൻസലർ സസ്പെന്‍ഡ് ചെയ്തത്.

ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com