വഞ്ചനാക്കേസിൽ തെളിവില്ല; സൈബിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കുടുംബക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് സൈബിക്കെതിരെ കോതമംഗലം സ്വദേശി പരാതി നൽകിയത്
വഞ്ചനാക്കേസിൽ തെളിവില്ല;  സൈബിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Updated on

കൊച്ചി: അഡ്വ. സൈബി ജോസിനെതിരായ വഞ്ചാനാക്കേസ് ഹൈക്കോടതി റദ്ദാക്കി.ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.

കുടുംബക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് സൈബിക്കെതിരെ കോതമംഗലം സ്വദേശി പരാതി നൽകിയത്. തന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി കേസ് ഏത്തുതീർപ്പാക്കമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കേസിൽ സൈബിക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ഇയാൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാൻ കോടതി നിർദേശം നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com