ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അറസ്റ്റു തടയണമെന്ന സൈബിയുടെ ഹർജി തള്ളി ഹൈക്കോടതി

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ സൈബി ജോസ് സമർപ്പിച്ച ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അറസ്റ്റു തടയണമെന്ന സൈബിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന ഒരു വിഷയമാണിത്. അന്വേഷണത്തെ നേരിട്ടുകൂടെയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി സൈബിയോട് ചോദിച്ചു.

സത്യം പുറത്തുവരട്ടെ, അന്വേഷണം പ്രാരംഭഘട്ടത്തിൽ എത്തിയതല്ലെ ഉള്ളു, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നുമായിരുന്നു സിംഗിൾബെഞ്ചിന്‍റെ ചോദ്യം.

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ സൈബി ജോസ് സമർപ്പിച്ച ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പ്രാഥമികാന്വേഷണ റിപ്പോ‍ർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും കോടതി തള്ളി. അഭിഭാഷക അസോസിയേഷന്‍റെ ഏറ്റവും തലപ്പത്തിരിക്കുന്ന ആളാണ് താങ്കളെന്നും അഭിഭാഷക സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ആരോപണമായതിനാൽ സത്യം പുറത്തുവരട്ടയെന്നും സൈബിയോട്  കോടതി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com