
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്‌ക്കെതിരായ ഹർജി തള്ളി ഹൈക്കോടതി. പാലയിൽ ജാഥയ്ക്കുവേണ്ടി നഗരസഭ ബസ് സ്റ്റാൻഡിന്‍റെ മുക്കാൽ ഭാഗത്തോളം കെട്ടിയടച്ചതിനെതിരെയായിരുന്നു ഹർജി.
തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്‍റിന് പന്തൽ ഇട്ടതെന്നായിരുന്നു നഗരസഭയുടെ വാദം. ഇത് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ജാഥയ്ക്ക് വേണ്ടി ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നതിനെതിരെ അഭിഭാഷകനായ ചന്ദ്രചൂഢനാണ് ഹൈക്കോടതിയെ സമീപിച്ചത്.