
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. തുടർച്ചയായ ആറാം തവണയാണ് ജാമ്യഹർജി കോടതി തള്ളുന്നത്.
2017 ഫെബ്രുവരിയിൽ അറസ്റ്റിലായതു മുതൽ വിചാരണത്തടവുകാരനായി തുടരുകയാണ് പൾസർ സുനി. കഴിഞ്ഞ 6 വർഷത്തിനിടെ നിരവധി തവണയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികളായി തള്ളുന്നത്.
ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലിൽ പിതാവിന്‍റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാന്‍ സുനിക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇതൊഴിച്ചാൽ വർഷങ്ങളായി ജയിൽ തന്നെ തുടരുകയാണ് പൾസർ സുനി.