നരഹത്യക്കുറ്റം നിലനിൽക്കും; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. ഇയാൾക്കെതിരെ പ്രേരണ കുറ്റമായിരുന്നു ചുമത്തിയിരുന്നത്
നരഹത്യക്കുറ്റം നിലനിൽക്കും; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിനെ തുടർന്ന് ഹൈക്കോടതി സെഷൻസ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കുകയായിരുന്നു.

അതേസമയം രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. ഇയാൾക്കെതിരെ പ്രേരണ കുറ്റമായിരുന്നു ചുമത്തിയിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com