വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അയോഗ്യത തുടരുമെന്ന് ഹൈക്കോടതി

നിലവിലുള്ള സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്

High Court says disqualification will continue

വെള്ളാപ്പള്ളി നടേശൻ

Updated on

കൊച്ചി: എസ്എൻഡിപി ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. നിലവിലുള്ള സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി നിരാകരിച്ചു. അപ്പീൽ വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വെള്ളാപ്പള്ളിയെ ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങി മുഴുവൻ ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. 2024 നൽകിയ ഹർജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. കമ്പനി ആക്ട്പ്രകാരം പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗത്തിന്‍റെ ഡയറക്ടർ അടക്കമുള്ളവർക്ക് ഡീൻ‌ അക്കൗണ്ട് നിര്ബന്ധമാണ്. എന്നാൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ അക്കൗണ്ടിന് നിലവിൽ സാധ്യതയില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ഓഡിറ്റ് കണക്കുകൾ ഹാജരാക്കുന്നില്ല, കൃത്യമായി യോഗം ചേരുന്നില്ല, യോഗത്തിന്‍റെ തെരഞ്ഞെടുപ്പിൽ അടക്കം കൃത്രിമത്വം കാണിക്കുന്നുവെന്നായിരുന്നു ഹർജിക്കാരുടെ പരാതി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com