കളമശേരി കഞ്ചാവ് കേസ്: മുഖ‍്യ പ്രതി ആകാശിന് ജയിലിൽ പരീക്ഷയെഴുതാം, ജാമ‍്യമില്ല

ആകാശിന് ജയിലിൽ പരീക്ഷ എഴുതാമെന്നും അതിനു വേണ്ടിയുള്ള സൗകര‍്യങ്ങൾ ചെയ്തു കൊടുക്കാനും ഹൈക്കോടതി നിർദേശിച്ചു
High Court says main accused Akash cannot be granted bail in Kalamassery ganja case

കളമശേരി കഞ്ചാവ് കേസ്: മുഖ‍്യ പ്രതി ആകാശിന് ജാമ‍്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

file

Updated on

കൊച്ചി: കളമശേരി പോളിടെക്നിക് കോളെജിലെ കഞ്ചാവ് കേസിൽ മുഖ‍്യ പ്രതി ആകാശിന് ജാമ‍്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കാടതി. പരീക്ഷ നടക്കുന്ന സമയമായതിനാൽ ജാമ‍്യം അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് ആകാശ് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജാമ‍്യാപേക്ഷ തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, പ്രതിയുടെ ഹോസ്റ്റൽ മുറിയിൽ അടക്കം അന്വേഷണം തുടരുകയാണെന്ന് പ്രോസിക‍്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നിലവിൽ ജാമ‍്യം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

ആകാശിന് ജയിലിൽ പരീക്ഷ എഴുതാമെന്നും അതിനു വേണ്ടിയുള്ള സൗകര‍്യങ്ങൾ ചെയ്തു കൊടുക്കാനും കോടതി നിർദേശിച്ചു. കഞ്ചാവ് കേസിൽ പിടിയിലായ ഫൈനൽ ഇയർ വിദ‍്യാർഥിയായ ആകാശ് നിലവിൽ റിമാൻഡിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com