സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പു സമ‍യത്ത് വലിയ തോതിൽ തുക പിൻവലിക്കുന്നുണ്ടെങ്കിലത് ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്
high court says no fault in income tax department actionseized one crore from cpm

സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

Updated on

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിൽ നിന്നും സിപിഎമ്മിന്‍റെ 1 കോടി രൂപ പിടിച്ചെടുത്ത നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിനെതിരായ സിപിഎമ്മിന്‍റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി നിരീക്ഷണം. ആദാനി നികുതി വകുപ്പിന്‍റെ നടപടി നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു.

ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോകവെയാണ് പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്‍റെ അക്കൗണ്ടിൽ നിന്നായിരുന്നു തുക പിൻവലിച്ചത്. തെരഞ്ഞെടുപ്പു സമ‍യത്ത് വലിയ തോതിൽ തുക പിൻവലിക്കുന്നുണ്ടെങ്കിലത് ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ സിപിഎം വൻ തുക പിൻവലിച്ച വിവരം ബാങ്ക് ഐടി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുക്കുകയായിരുന്നു. ഇതൊടൊപ്പം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിയമപരമായ നടപടികൾ മാത്രമാണ് ആദായ നികുതി വകുപ്പ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ ഇഠപെടുന്നില്ല. മരവിച്ചതിനു ശേഷം 60 ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ട് കാൻസലാവും. അതിനാൽ ആ വിഷയത്തിലും ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com