ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ നിർബന്ധിക്കരുത്: ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ നിർബന്ധിക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
High Court says no one should be forced give statement based on Hema Committee report

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആരെയും മൊഴി നൽകാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

file image

Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ആരെയും മൊഴി നൽകാൻ നിർബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി. താത്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കേണ്ടതില്ല. പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിച്ചാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ നിർബന്ധിക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ടീസ് ലഭിച്ചവർക്ക് മജിസ്ട്രേറ്റിനു മുൻപാകെ മൊഴി നൽകാം. അതിനും താത്പര്യമില്ലെങ്കിൽ ഹാജരാവാൻ താത്പര്യമില്ലെന്ന് അറിയിക്കാമെന്നും കോടതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com