ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങൾ വേണം: ഹൈക്കോടതി

വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു
ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങൾ വേണം: ഹൈക്കോടതി
Updated on

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തിൽ നിന്നു മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം.

ഇക്കാര്യങ്ങൾ സർക്കാർ ശ്രദ്ധിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com