തവണകളായുള്ള ശമ്പള വിതരണം; കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകണമെന്ന് കോടതി മുൻപും കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമങ്ങളും നിലവിലുണ്ട്
തവണകളായുള്ള ശമ്പള വിതരണം; കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തവണകളായി ശമ്പളം നൽകാനുള്ള നടപടിയിൽ കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി. അടുത്ത ബുധനാഴ്ച്ചയ്ക്കകം വിഷയത്തിൽ മറുപടി നൽകാനാണ് കോടതിയുടെ നിർദ്ദേശം. ശമ്പളം ഘട്ടംഘട്ടമായി നൽകുന്നതിനെ എതിർത്ത് കെഎസ്ആർടിസി ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകണമെന്ന് കോടതി മുൻപും കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമങ്ങളും നിലവിലുണ്ട്. എന്നാൽ ജനുവരിയിലെ ശമ്പളം നൽകിയത് ഫെബ്രുവരി പകുതിയോടെയാണ്. ഇതിനെതിരെ കോടതി ഇടപെട്ടതിനു പിന്നാലെയാണ് ശമ്പളം ഗഡുക്കളായി നൽകാൻ കെഎസ്ആർടിസി തീരുമാനിച്ചത്.

ആദ്യ ഗഡു 5-ാം തീയതിയോടെയും പിന്നീട് സർക്കാരിന് സഹായം ലഭിക്കുന്നതനുസരിച്ച് അടുത്ത ഗഡുവും നൽകാനായിരുന്നു കെഎസ്ആർടിസിയുടെ നീക്കം. ശമ്പളം ഗഡുക്കളായി ലഭിക്കാൻ ആഗ്രഹിക്കാത്തവർ ഫെബ്രുവരി 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com