
കൊച്ചി: അവധിക്കാല ക്ലാസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകൾ നടത്താമെന്നും ചൂടിന് പരിഹാരമാർഗം കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വേനലവധിക്കാല ക്ലാസുകൾക്ക് സർക്കാർ സമ്പൂർണ നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എൽപി ക്ലാസുകൾ മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ വരെയുള്ള സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.