

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി
file image
കൊച്ചി: മസാലബോണ്ട് കേസിൽ കിഫ്ബിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നൽകിയ നോട്ടീസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്ത് കിഫ്ബി. ഇഡി നടപടിക്കെതിരേ കിഫ്ബി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുണ്ട് മൂന്നുമാസത്തേക്കാണ് തുടർനടപടികൾക്ക് സ്റ്റേ ഉത്തരവിറക്കിയത്.
ഇഡിക്ക് നോട്ടീസയച്ച കോടതി കേസിൽ വിശദമായ വാദം കേൾക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നും മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാനായി ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇഡി സ്പെഷ്യൽ ഡയറക്റ്ററുടെ നോട്ടീലും റക്കാക്കണമെന്നും ആവശ്യപ്പെട്ടാണ് കിഫ്ബി കോടതിയെ സമീപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവത്തനമല്ലെന്ന് കിഫ്ബി വാദിച്ചു. എന്നാൽ കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും നിലനിൽക്കിലെന്നുമാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്.