ഭിന്നശേഷിക്കാരനായ മണിദാസിന്‍റെ പെന്‍ഷന്‍ തുക തിരികെ നൽകണമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കേസിൽ മൂന്നാഴ്ച്ചത്തേക്ക് തുടർനടപികൾ പാടില്ലെന്നും ഉത്തരവ്
High Court stays Govt's order to refund Manidas's pension amount
High Court stays Govt's order to refund Manidas's pension amount

കൊല്ലം: ഭിന്നശേഷിക്കാരനായ മണിദാസിന്‍റെ പെന്‍ഷന്‍ തുക തിരികെ നൽകണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേസിനെതിരെ മണിദാസ് ആർ എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സർക്കാർ ഉത്തവ് തടഞ്ഞത്.

കേസിൽ മൂന്നാഴ്ച്ചത്തേക്ക് തുടർനടപികൾ പാടില്ലെന്നും ഉത്തരവ് നൽകിയ സാഹചര്യം വിശദീകരിച്ച് രേഖകൾ ഹാജരാക്കാനും സർക്കരിന് നിർദേശം നൽകിയതായി കോടതി ഉത്തരവിൽ പറയുന്നു. 12 വർഷത്തിനിടെ വികിലാംഗ പെന്‍ഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കാനായിരുന്നു ധനവകുപ്പിന്‍റെ നോട്ടീസ്. സർക്കാർ നിർദേശം വന്നതിനു പിന്നാലെ 1 ലക്ഷം രൂപയുടെ താത്കാലിക സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഘത്തെത്തിയിരുന്നു.

ഡൗൺ സിൻഡ്രത്തിന് പുറമേ 80 ശതമാനം ബുദ്ധിവൈകല്യവും ചലനവൈകല്യമടക്കം മറ്റു പല പ്രശ്നങ്ങളുമുണ്ട്. വാര്‍ഷിക വരുമാനം 1 ലക്ഷത്തിലധികമുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് മണിദാസിന് ഭിന്നശേഷി ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 13 വർഷത്തിനിടെ വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ധനവകുപ്പിന്‍റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതർ കത്ത് നൽകി.

സർക്കാർ സ്കൂളിൽ തയ്യൽ അധ്യാപികയായിരുന്ന അമ്മ കെ. സുധാമണിക്ക് സർക്കാർ പെൻഷനുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നടപടി. മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ഛമായ പെൻഷനേ ഉണ്ടായിരുന്നുള്ളു. 2022ലാണ് പെൻഷനിൽ വർധയുണ്ടായത്. ഇതിന്‍റെ പേരിലാണ് ഇതേവരെ വാങ്ങിയ പെൻഷൻ തുക ഒരാഴ്ചയ്ക്കകം തിരിച്ചടയ്ക്കണമെന്ന നിർദേശമുണ്ടായത്.

70 വയസ് പിന്നിട്ടവരാണ് മാതാപിതാക്കൾ. അച്ഛന് പ്രത്യേകിച്ച് വരുമാനമില്ല. അമ്മയുടെ പെൻഷൻ മകന്‍റെ ചികിത്സയ്ക്കു പോലും തികയില്ല. വീട്ടുകാര്യം നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇതേവരെ മണിദാസ് വാങ്ങിയ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന നിർദേശമെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com