വാവരെ മോശമായി ചിത്രീകരിച്ചെന്ന കേസ്; ശാന്താനന്ദയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മുൻ‌കൂർ ജാമ‍്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി
high court stays shanthananda arrest

ശാന്താനന്ദ

Updated on

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനു ബദലായി ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ മോശമായി ചിത്രീകരിച്ചെന്ന കേസിൽ ശ്രീരാമ മിഷൻ അധ‍്യക്ഷൻ ശാന്താനന്ദയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻ‌കൂർ ജാമ‍്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.

വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദയുടെ പരാമർശം. കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്, പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമ എന്നിവരുടെ പരാതിയിൽ പന്തളം പൊലീസാണ് കേസെടുത്തിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com