

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുൻപിൽ സർവീസ് സംഘടന മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതിനെതിരേ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതരമായ തെറ്റാണെന്നും സംഘടനാ ഭാരവാഹികളെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഇവർക്കെതിരേ എന്ത് നടപടിയാണ് എടുത്തതെന്ന് സർക്കാർ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നടിപടിയെടുത്തതിന്‍റെ വിശദാംശം പൊലീസ് മേധാവിയേയും അറിയിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് പരാമർശം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് മാർഗ തടസമുണ്ടാക്കുന്ന രീതിയിലാണെന്നും കാൽനടയാത്രക്കാർക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടെന്നും അമിക‍്യസ്‌ക‍്യുറി പറഞ്ഞു.