അന്വേഷണം ശരിയായ ദിശയിൽ, ആരും രക്ഷപെടില്ലെന്ന് ഉറപ്പ്; എസ്ഐടിക്ക് പിന്തുണയുമായി ഹൈക്കോടതി
file image
അന്വേഷണം ശരിയായ ദിശയിൽ, ആരും രക്ഷപെടില്ലെന്ന് ഉറപ്പ്; എസ്ഐടിക്ക് പിന്തുണയുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. പ്രതികൾ ആരും രക്ഷപെടില്ലെന്ന് ഹൈക്കോടതി ഉറപ്പ് നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കോടതി പരാമർശം നടത്തിയത്.
ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹർജി ആണ് പരിഗണിച്ചത്. അന്വേഷണത്തിന്‍റെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ശബരിമല സ്വർണക്കൊള്ള അസാധാരണമായ കേസാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

