ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ്; അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസിനെ രണ്ടു തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ്; അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി
Updated on

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ സൈബി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നറിയിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസിനെ രണ്ടു തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനയാണിതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ലെന്നാണ് ഇയാൾ ആവർത്തിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com