വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ്: അന്വേഷണ സംഘത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി

കേസ് അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്
High Court warns Vellappally Natesan in microfinance fraud case
വെള്ളാപ്പള്ളി നടേശൻ

file image

Updated on

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. ഇത് അവസാന അവസരമാണെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയത്. അതേസമയം, കേസ് അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.

2016ൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com