വന്യജീവി ആക്രമണം: മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീകരിക്കും

ഉച്ചയ്ക്ക് ശേഷം വനംമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായി ഉന്നതതല സമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വനംമന്ത്രി വൈസ് ചെയർമാനാകും.

വന്യജീവി പ്രതിരോധ നടപടികൾക്കും, വകുപ്പുകളുടെ ഏകോപനത്തിനും, അതിവേഗം തീരുമാനമെടുക്കാനും നഷ്ടപരിഹാരത്തുക തീരുമാനിക്കാനുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം വനംമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വനംവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. സമിതിയുടെ പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com