

മാസപ്പടി കേസ്: ഇഡി ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൊച്ചിയിൽ
file image
കൊച്ചി: മാസപ്പടി കേസിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഇഡി ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നത തല യോഗം തുടങ്ങി. ഇഡി ഡയറക്റ്റർ രാഹുൽ നവീനിന്‍റെ നേതൃത്വത്തിൽ കൊച്ചിയിലാണ് യോഗം നടക്കുന്നത്. കേസ് അന്വേഷിക്കുന്ന ഉദ‍്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പടെ ഈ യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് ഇഡി ഉദ‍്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പടെ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതി തള്ളിയതിനാൽ ഉടനെ തന്നെ ഇഡി തുടർനടപടികളിലേക്ക് കടക്കാൻ സാധ‍്യതയുണ്ട്. മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ ഇഡി ചോദ‍്യം ചെയ്തേക്കും.