പനിച്ചുവിറച്ച് കേരളം: 5 ദിവസത്തിനിടെ ചികിത്സ തേടിയത് അരലക്ഷത്തിൽ അധികം പേർ; കണക്കുകൾ പുറത്ത്

158 പേര്‍ക്ക് കൊവിഡും സ്ഥിരീകരിച്ചു.
high rise in fever in kerala: health department released 5 days statistics
5 ദിവസത്തിനിടെ ചികിത്സ തേടിയത് അരലക്ഷത്തിൽ അധികം പേർ; കണക്കുകൾ പുറത്ത്representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ രോഗവിവരകണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ 5 ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. വെള്ളിയാഴ്ച മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. 3 മരണവും സ്ഥിരീകരിച്ചു.

പനി ബാധിതരിൽ 493 പേർക്ക് ഡെങ്കിപ്പനി, 158 പേർക്ക് H1N1, 69 പേർക്ക് എലിപ്പനി, 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എ, 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബി, 6 വെസ്റ്റ് നൈൽ കേസുകളും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനിയും 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 ദിവസത്തിനടെ 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേര്‍ ചികിത്സയിലുണ്ട്. 39 പേര്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടയും 1693 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടയും ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവുന്നില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗകണക്കുകൾ ജൂലൈ 1നാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എന്‍എച്ച്എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എന്‍എച്ച്എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്.

Trending

No stories found.

Latest News

No stories found.