ഉയർന്ന താപനില മുന്നറിയിപ്പ്: 5 ജില്ലകളിൽ യെലോ അലർട്ട്

2 ദിവസങ്ങളിൽ ചൂട് ഉയര്‍ന്ന നിലയിൽ തുടരുമെന്ന് അറിയിപ്പ്
high temperature alert for 2 days kerala weather

ഉയർന്ന താപനില മുന്നറിയിപ്പ്: 5 ജില്ലകളിൽ യെലോ അലർട്ട്

file
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 2 ദിവസത്തേക്ക് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച (May 08) 5 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെലോ അലേർട്ടുള്ളത്.

വ്യാഴം, വെള്ളി (May 08, 09) ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ താപനില 37°C വരെയും; തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥയും പ്രതീക്ഷിക്കാം. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com