ചുട്ടുപൊള്ളി പാലക്കാട്; വോട്ടിങ്ങിനിടെ 2 പേർ മരിച്ചു

വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു
heat wave alert in palakkad
heat wave alert in palakkad
Updated on

പാലക്കാട്: പാലക്കാട്ട് കനത്ത ചൂടിനിടെ 2 പേർ കുഴഞ്ഞു വീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേങ്കുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്.

വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു . തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം. പാലക്കാട് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. എരുമയൂരിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് 45.2 ഡിഗ്രി ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com