സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില; ജാഗ്രത

സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. ഈ പ്രദേശങ്ങളിൽ 30 നും 40 നും ഇടയിലായിരിക്കും ചൂട് അനുഭവപ്പെടുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com