
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില (temperature) രേഖപ്പെടുത്തി. 2 ജില്ലകളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനിലയാണ് (temperature) രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില (temperature) ഇന്ന് രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെല്‍ഷ്യസ് ആണ് പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി കടന്നു.തൊടുപ്പുഴയിൽ ഇന്ന് 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അതോടൊപ്പം, അടുത്ത 5 ദിവസത്തേക്ക് മഴ ഉണ്ടായേക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ..
രാവിലെ 11 മുതൽ 3 വരെ പുറം പണികൾ ഒഴിവാക്കുക
ജലം അനാവശ്യമായി പാഴാക്കി കളയരുത്
വേനൽമഴ പെയ്യുമ്പോൾ ജലം സംഭരിച്ചു വയ്ക്കണം
ശുദ്ധജലം കുടിക്കുക, നിർജലീകരണം ഒഴുവാക്കുന്നതിനായി വെള്ളം അധികം കുടിക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്
മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക