സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

5 ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ്
Symbolic Image
Symbolic Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധൻ, വ്യാഴം (ഓഗസ്റ്റ് 23, 24) ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. സാധാരണയെക്കാൾ 3 ഡിഗ്രി - 5 ഡിഗ്രി വരെ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെയും ഉയർന്നേക്കും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ പകൽ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com