ചുട്ടുപൊള്ളി സംസ്ഥാനം; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ

രാവിലെ 7 മണിക്കും വൈകിട്ട് 7 മണിക്കും ഇടയിലായി 8 മണിക്കൂർ തൊഴിൽ സമയം നിശ്ചയിക്കാനാണ് നിർ‌ദേശം
high temperature working hours reorganized in kerala
ചുട്ടുപൊള്ളി സംസ്ഥാനം; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് പുനഃക്രമീകരണം. പകരമായി രാവിലെ 7 മണിക്കും വൈകിട്ട് 7 മണിക്കും ഇടയിലായി 8 മണിക്കൂർ തൊഴിലിനായി നിശ്ചയിക്കാനാണ് നിർ‌ദേശം.

കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ്.  ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com