ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്; കേരളത്തീരത്ത് ജാഗ്രത നിർദേശം

ഒന്നര മുതൽ 2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തുനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്; കേരളത്തീരത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ജാഗ്രത നിർദേശം. രാവിലെ 11.30 മുതൽ 8.30 വരെയാണ് മുന്നറിയിപ്പ്. ഒന്നര മുതൽ 2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തുനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

ജാഗ്രത നിർദേശം: 

  • മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികളും ജാഗ്രത പാലിക്കണം.

  • കടൽക്ഷോഭം തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാന്‍ സാധ്യതുള്ളതിമാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശനുസരണം മാറി താമസിക്കണം. 

  • മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം

  • വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. 

  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com