
ഉയർന്ന തിരമാലയും കള്ളക്കടലും; കേരള തീരത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി മേയ് 16 രാവിലെ 08.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ 0.6 മുതൽ 0.7 മീറ്റർ വരെയും; കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലയിൽ രാവിലെ 11.30 വരെ 0.5 മുതൽ 0.6 മീറ്റർ വരെയും; എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ) ജില്ലയിൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.3 മീറ്റർ വരെയും;
ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ രാത്രി 11.30 വരെ 0.2 മുതൽ 0.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മേയ് 16 രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 0.6 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്.
മഴ മുന്നറിയിപ്പ്
അറബിക്കടലിലും കൊമോറിൻ മേഖലയിലും കാലവർഷം വ്യാപിച്ചു. ഇതിനെ തുടർന്ന് കേരളത്തിൽ ഞായറാഴ്ച (May 18) മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം, വെള്ളി, ശനി (May 16, 17) ദിവസങ്ങളിൽ എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
കേരളത്തിൽ മേയ് 18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിലുള്ളത്. ഇതു പ്രകാരം ഈ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് 18: പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 19: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്