

ലക്ഷ്മി ആർ. മേനോൻ
കൊച്ചി: മലയാള നടി ലക്ഷ്മി ആർ. മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസാണ് കോടതി റദ്ദാക്കിയത്.
പരാതിയില്ലെന്ന് യുവാവ് കോടതിയെ അറിയിക്കുകയായിരുന്നു. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. നടിയെ മൂന്നാം പ്രതിയാക്കിയായിരുന്നു കേസെടുത്തിരുന്നത്.