ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

"പുറം ലോകം എന്താണ് കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ കുറിച്ചും കരുതുക"
A foreign tourist was injured after falling down the drain; High Court severely criticized
ഓടയിൽ വീണ് വിദേശ സഞ്ചാരിക്ക് പരുക്കേറ്റ സംഭവം; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Updated on

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഓടയിൽ വീണ് വിദേശ സഞ്ചാരിക്ക് പരുക്കേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പുറം ലോകം എന്താണ് കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ പറ്റിയും കരുതുകയെന്നും സംഭവം നാണക്കേടാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ കാര‍്യത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്റ്ററോട് ആവശ‍്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു ഫോർട്ട് കൊച്ചിയിൽ പുതുക്കി പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് തുടയെല്ലിന് പരുക്കേറ്റത്. 'ജനങ്ങൾക്ക് നടക്കാൻ പോലും പേടിക്കേണ്ട സ്ഥലത്ത് എങ്ങനെയാണ് ടൂറിസം വളരുക. ആളുകൾ ഇവിടത്തെക്കുറിച്ച് എന്ത് വിചാരിക്കും? ഇത് ഈ നഗരത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കും. ഒന്നും നേരെയാക്കാൻ സമ്മതിക്കില്ലെന്നതാണ് സ്ഥിതി'. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com