
കേരള ഹൈക്കോടതി
file
കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ട് എം. നന്ദകുമാർ, വി.സി. അജികുമാർ എന്നിവർ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹൈക്കോടതിയിലാണ് ഇരുവരും ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹൈന്ദവ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണ് അയ്യപ്പസംഗമമെന്നും മതേതരത്വ കടമകളിൽ നിന്നും സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിലൂടെ മാറുന്നുവെന്നും ദേവസ്വം ബോർഡ് അധികാര പരിധി ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
അയ്യപ്പ സംഗമം നടത്തുന്നതിനൊപ്പം ക്രിസ്ത‍്യൻ സംഗമവും നടത്തണമെന്നും ഇരുവരും ഹർജിയിൽ ആവശ‍്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.